Saturday, January 4, 2025
Kerala

തരൂർ ശക്തനായ നേതാവ്, സേവനം പാർട്ടി വിനിയോഗിക്കുമെന്ന് കരുതുന്നു; കെ.മുരളീധരൻ

സംസ്ഥാന സർക്കാരിന്റെ പല സ്ഥാപനങ്ങളിലും ഭരിക്കുന്നത് സിപിഐഎം നേരിട്ടാണെന്ന് കെ.മുരളീധരൻ. കെ റെയിൽ തുടരുമോ ഇല്ലയോ എന്ന കാര്യത്തിൽ മുഖ്യമന്ത്രി മറുപടി നൽകുന്നില്ല. പാർട്ടി സെക്രട്ടറി ആണ് മറുപടി നൽകുന്നത്. മേയറുടെ രാജി വരെ തിരുവനന്തപുരത്ത് സമരം നടത്തും. എന്നാൽ
സമരത്തിൻ്റെ പേരിൽ യുദ്ധക്കളമാക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ശശി തരൂർ ശക്തനായ നേതാവ്, സേവനം പാർട്ടി വിനിയോഗിക്കുമെന്നാണ് കരുതുന്നത്. വിവാദമുണ്ടേക്കണ്ട സാഹചര്യമില്ല. മൂന്ന് മാസം മുൻപ് ശശി തരൂർ ഇവിടെ വന്നിരുന്നു. അന്ന് വിവാദങ്ങളുണ്ടായിരുന്നില്ല. ശശി തരൂർ നേതാക്കളെ കാണുന്നതിൽ തെറ്റില്ല.സൗഹാർദ സന്ദർശനമാണ്. കോൺഗ്രസ് വിശാല പാർട്ടിയാണ്, പല കണ്ണുകാരും ഉണ്ടാകുംകഴിവുള്ളവരുടെ കഴിവ് അംഗീകരിക്കണമെന്ന് കെ.മുരളീധരൻ പറഞ്ഞു.

തരൂരിൻ്റെ പരിപാടിയിൽ ആർക്ക് വേണമെങ്കിലും പങ്കെടുക്കാം. ആർക്കും വിലക്കില്ല.
പരിപാടി പങ്കെടുക്കുന്നവർക്കെതിരെ ഒരു നടപടിയും എടുക്കില്ല. ശശി തരൂരിനെ മാറ്റിനിർത്തി കേരളത്തിൽ പൊളിറ്റിക്സില്ല. പലരും പാര പണിയാൻ നോക്കുന്നുണ്ട്. തനിക്കെതിരെയും പാര പണിയാൻ നോക്കിയിരുന്നു. എന്നാൽ ഒന്നും നടക്കില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *