സഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ അൻവർ ആഫ്രിക്കയിൽ; ഗുരുതര ചട്ടലംഘനമെന്ന് കെ മുരളീധരൻ
നിലമ്പൂർ എംഎൽഎ പിവി അൻവർ സഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ ആഫ്രിക്കയിൽ സ്വർണഖനനത്തിന് പോയത് ഗുരുതര ചട്ടലംഘനമെന്ന് കെ മുരളീധരൻ എംപി. അൻവറിന്റെ മോശം പ്രതികരണത്തിൽ മുഖ്യമന്ത്രി മറുപടി പറയണം. ജനങ്ങളോട് എംഎൽഎയെ കൊണ്ട് മാപ്പ് പറയിപ്പിക്കണമെന്നും മുരളീധരൻ പറഞ്ഞു.
എല്ലാവരെയും തൃപ്തിപ്പെടുത്തി ഡിസിസി പുനഃസംഘടന സാധ്യമാകില്ലെന്നും മുരളീധരൻ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പുനഃസംഘടനാ പട്ടിക ഏത് നിമിഷവും പുറത്തിറങ്ങും. തന്റെ നിർദേശങ്ങൾ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ തള്ളിക്കൊണ്ടുള്ള നടപടി വേണ്ടെന്നാണ് അറിയിച്ചിട്ടുള്ളതെന്നും മുരളീധരൻ പറഞ്ഞു.