Saturday, January 4, 2025
Kerala

‘ചുവപ്പ് കാര്‍ഡ് തരാന്‍ അംപയര്‍ ഇറങ്ങിയിട്ടില്ല,എല്ലാ കളികളിലും സെന്‍റര്‍ ഫോര്‍വേഡായാണ് കളിക്കുന്നത്’; തരൂര്‍

കോഴിക്കോട്: പാര്‍ട്ടി സംസ്ഥാന നേതൃത്വം ഇടപെട്ട്, മുന്‍ നിശ്ചയിച്ച പരിപാടികളില്‍ നിന്നും ഡിസിസിയും യൂത്ത് കോണ്‍ഗ്രസും പിന്‍മാറിയെങ്കിലും ശശി തരൂര്‍ പിന്നോട്ടില്ല. രാവിലെ കോഴിക്കോട്ട് എംടി വാസുദേവന്‍ നായരെ സന്ദര്‍ശിച്ച് നാല് ദിവസത്തെ മലബാര്‍ പര്യടനത്തിന് തരൂര്‍ തുടക്കം കുറിച്ചു. വിവാദങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് തരൂരിന്‍റെ മറുപടി ഇതായിരുന്നു.’ എല്ലാം സ്പോര്‍ട്സ്മാന്‍ സ്പിരറ്റോടെ കാണുന്നു, രാഷ്ട്രീയത്തിലും അതുണ്ട്. ചുവപ്പ് കാര്‍ഡ് തരാന്‍ അംപയര്‍ ഇറങ്ങിയിട്ടില്ല, എല്ലാ കളികളിലും സെന്‍റര്‍ ഫോര്‍വേഡായാണ് കളിക്കുന്നത്’ ഗുജറാത്ത് തെരഞഞെടുപ്പിന്‍റെ താരപ്രചാരകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല.ആരെക്കെയാണ് വേണ്ടെതെന്ന് നേതൃത്വം തീരുമാനിച്ചുകാണുമെന്നും അദ്ദേഹം പറഞ്ഞു.

എംടി വാസുദേവന്‍ നായരുമായി കുടംബബന്ധമുണ്ട്. ചെറുപ്പകാലം മുതലേ അറിയാം.അച്ഛനും അമ്മയുമായും അദ്ദേഹത്തിന് അടുത്ത പരിചയമുണ്ട്.യുഎന്‍ വിട്ട് കേരളത്തിലെത്തിയ ശേഷം ആദ്യ പൊതുപരിപാടി അദ്ദേഹം സംഘടിപ്പിച്ചതായിരുന്നു. തിരക്കു മൂലം ഏറെ നാളായി അദ്ദേഹത്ത കാണാന്‍ കഴിഞ്ഞിരുന്നില്ല. ഇന്നത്തെ സന്ദര്‍ശനത്തിന് ഔദ്യോഗിക പരിവേഷമില്ല.തികച്ചും വ്യക്തിപരമായ സന്ദര്‍ശനം മാത്രമാമെന്നും തരൂര്‍ വ്യക്തമാക്കി. അതേസമയം തരൂർ വിഷയത്തിൽ കെപിസിസി പ്രസിഡന്റ്‌ നയം വ്യതമാക്കിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കി.കോൺഗ്രസിൽ അങ്ങനെ ആരെയും ഒഴിവാക്കാൻ ആവില്ല. തരൂർ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാവുന്നജിൽ മുതിർന്ന നേതാക്കൾക്ക് ആശങ്ക ഉണ്ടോ എന്ന ചോദ്യത്തിന് ‘നോ കമന്‍റ്സ്’ എന്നായിരുന്നു മറുപടി.

Leave a Reply

Your email address will not be published. Required fields are marked *