നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി ജഡ്ജിയെ മാറ്റില്ലെന്ന് ഹൈക്കോടതി; നടിയുടെയും പ്രോസിക്യൂഷന്റെയും ഹർജികൾ തള്ളി
നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റണമെന്ന ആക്രമിക്കപ്പെട്ട നടിയുടെയും പ്രോസിക്യൂഷന്റെയും ഹർജികൾ ഹൈക്കോടതി തള്ളി. കോടതി മാറ്റാനാകില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പ്രത്യേക കോടതിയിലെ ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് നടിയും പ്രോസിക്യൂഷനും ഹൈക്കോടതിയെ സമീപിച്ചത്
ഇരുപക്ഷവും ഒരുമിച്ച് പോകുമെന്ന് പ്രതീക്ഷിക്കുന്നതായി ഹൈക്കോടതി പറഞ്ഞു. തിങ്കളാഴ്ച വിചാരണ ആരംഭിക്കാനും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. വനിതാ ജഡ്ജിക്കെതിരെ പ്രോസിക്യൂഷനും നടിയും ഉന്നയിച്ച ആരോപണങ്ങളൊന്നും തന്നെ ഹൈക്കോടതി മുഖവിലക്ക് എടുത്തില്ല
അതേസമയം സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അപ്പീൽ നൽകാനാണ് തീരുമാനം