Sunday, January 5, 2025
Kerala

വനിതാ ജഡ്ജിയായിട്ടും ഇരയുടെ അവസ്ഥ മനസ്സിലാക്കിയില്ല; വിചാരണ കോടതി മാറ്റണമെന്ന് നടി

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നടിയും സർക്കാരും സമർപ്പിച്ച ഹർജിയിൽ വിധി പറയാൻ മാറ്റി. ക്രോസ് വിസ്താരത്തിന്റെ മാർഗനിർദേശങ്ങൾ വിചാരണ കോടതിയിൽ ലംഘിക്കപ്പെട്ടതായി സർക്കാർ അറിയിച്ചു. വനിതാ ജഡ്ജിയായിട്ടും ഇരയുടെ അവസ്ഥ മനസ്സിലായില്ലെന്നും പലപ്പോഴും കോടതി മുറിയിൽ കരയുന്ന സാഹചര്യം വരെ ഉണ്ടായെന്നും നടിയും ഹൈക്കോടതിയിൽ പറഞ്ഞു

വിചാരണ കോടതിയുമായി മുന്നോട്ടു പോകാനാകില്ലെന്ന് പ്രോസിക്യൂഷനും അറിയിച്ചു. പ്രതിഭാഗത്തിന്റെ ഭാഗത്ത് നിന്ന് ആക്രമിക്കപ്പെട്ട നടിയെ മാനസികമായി സമ്മർദത്തിലാക്കുന്ന ചോദ്യങ്ങളുണ്ടായി. ഇത് തടയാനോ വിസ്താരത്തിന്റെ മാർഗനിർദേശങ്ങൾ പാലിക്കാനോ വിചാരണ കോടതി തയ്യാറായില്ല. കോടതി മാറ്റണമെന്ന് പ്രോസിക്യൂഷനും ആവശ്യപ്പെട്ടു

വനിതാ ജഡ്ജി തന്നെ വേണമെന്ന ആവശ്യം വീണ്ടും ഉന്നയിക്കുന്നില്ല. എന്നാൽ നിലവിലെ സാഹചര്യത്തിൽ വിചാരണ കോടതിയുമായി മുന്നോട്ടുപോകുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് നടി പറഞ്ഞു. നേരത്തെ വിചാരണ നടപടികൾ ഹൈക്കോടതി താത്കാലികമായി നിർത്തിവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *