വാളയാറില്‍ സഹോദരങ്ങളെ പൊലീസ് മര്‍ദിച്ച സംഭവം; സ്റ്റേഷന്‍ ഹൗസ് ഓഫീസർക്ക് സ്ഥലംമാറ്റം
വാളയാറില്‍ രോഗിയേയും കൊണ്ട് ആശുപത്രിയിലേക്ക് പോകുകയായിരുന്ന സഹോദരങ്ങളെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് സ്ഥലംമാറ്റം. വാളയാര്‍ സിഐ രഞ്ജിത്ത് കുമാറിനെ കോഴിക്കോട് വളയം പൊലീസ് സ്റ്റേഷനിലേക്കാണ് മാറ്റിയത്.
വാളയാര്‍ സ്വദേശികളായ ഹൃദയസ്വാമി, ജോണ്‍ ആല്‍ബര്‍ട്ട് എന്നിവരെയാണ് വാളയാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മര്‍ദിച്ചെന്ന് പരാതി ഉയര്‍ന്നത്. പൊലീസ് വാഹനം സഹോദരങ്ങള്‍ യാത്ര ചെയ്ത വാഹനത്തിന്റെ പുറകില്‍ ഇടിച്ചത് ചോദ്യം ചെയ്തതിനാണ് മര്‍ദിച്ചത്.