Tuesday, January 7, 2025
Kerala

എൽദോസിന്റെ രാജി; കോൺഗ്രസിനെ സമ്മർദത്തിലാക്കുന്ന രാഷ്ട്രീയ തന്ത്രവുമായി സിപിഐഎം

എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ രാജി ആവശ്യപ്പെടാൻ കോൺഗ്രസിനെ സമ്മർദത്തിലാക്കുന്ന രാഷ്ട്രീയ തന്ത്രവുമായി സിപിഐഎം. കോൺഗ്രസിന്റെ ധാർമികത അനുസരിച്ച് തീരുമാനമെടുക്കട്ടെ എന്ന നിലപാടിൽ സിപിഐഎം. ഇതോടെ കോൺ​ഗ്രസിന്റെ ധാർമികത പൊതുസമൂഹത്തിന് മുന്നിൽ ചോദ്യം ചെയ്യിപ്പിച്ച് രാജിവെപ്പിക്കുകയെന്നതാണ് സിപിഐഎം ലക്ഷ്യമിടുന്നത്

അതുകൊണ്ട് തന്നെ ഇന്ന് ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് എൽദോസിന്റെ രാജി ആവശ്യപ്പെട്ടില്ല. കോൺഗ്രസിന്റെ ധാർമികത അനുസരിച്ച് തീരുമാനമെടുക്കട്ടെയെന്ന നിലപാടിലാണെത്തിയത്. രാജി വെച്ചില്ലെങ്കിൽ അത് തങ്ങൾക്ക് രാഷ്ട്രീയ ആയുധമാകും എന്നും വിലയിരുത്തലാണ് സിപിഐഎം സെക്രട്ടറിയേറ്റുള്ളത്.

എൽദോസ് കുന്നപ്പിള്ളിയുടെ രാജി വേണ്ട എന്നുള്ളതല്ല സിപിഐഎം തീരുമാനം. മറിച്ച് രാജി വെക്കണോ എന്നുള്ള കാര്യത്തിൽ കോൺഗ്രസ് ധാർമികമായി ഒരു തീരുമാനം എടുക്കട്ടെയെന്നതാണ് നിലപാട്. പന്ത് കോൺഗ്രസിന്റെ കോർട്ടിലേക്ക് തട്ടി കൊടുക്കുന്നു എന്നുള്ളതാണ് സംഭവിക്കുന്നത്. ആ കാര്യത്തിൽ സിപിഐഎം ഒരു ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരുന്നില്ല. മറിച്ച് കോൺഗ്രസിന്റെ ധാർമികത അനുസരിച്ച് കോൺഗ്രസ് ഒരു തീരുമാനം എടുക്കട്ടെ. അതുവരെ അക്കാര്യത്തിൽ പ്രതികരിക്കാതിരിക്കുക എന്നുള്ള സമീപനമാണ് ഇപ്പോൾ സിപിഐഎം എടുത്തിരിക്കുന്നത്.

എൽദോസ് കുന്നപ്പിള്ളിയുടെ രാജി ഉണ്ടായില്ലെങ്കിൽ അത് സിപിഐഎമ്മിന് രാഷ്ട്രീയമായി ആയുധമാക്കാൻ കഴിയുന്ന ഒന്നായി തീരും എന്നുള്ള ഒരു വിലയിരുത്തലാണുള്ളത്. അതുകൊണ്ടു തന്നെ ഈ കാര്യത്തിൽ ആ ധൃതി പിടിച്ചിട്ടുള്ള ഒരു നിലപാട് എടുക്കേണ്ടതില്ല. അല്ലെങ്കിൽ അങ്ങനെ പരസ്യമായി ആവശ്യപ്പെടേണ്ടതില്ല എന്നുള്ളതാണ് സംസ്ഥാന സെക്രട്ടറിയുൾപ്പെടെയുള്ളവർ ഇപ്പോൾ എടുത്തിരിക്കുന്ന നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *