Saturday, October 19, 2024
Kerala

യുവതിയുടെ പീഡന പരാതിയിൽ എൽദോസ് കുന്നപ്പിള്ളിലിന് ജാമ്യം

പീഡന പരാതിയിൽ എൽദോസ് കുന്നപ്പിള്ളിലിന് ഉപാധികളോടെ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ഇന്ന് രാവിലെയാണ് പരാതിക്കാരിയുടെ ഭാ​ഗം കോടതി കേട്ടത്. തന്നെ ആക്രമിക്കാനും വധിക്കാനും ശ്രമിച്ചെന്ന കാര്യം പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. എൽദോസിന്റെ ഫോണുകൾ പിടിച്ചെടുക്കണമെന്ന ആവശ്യം പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചിരുന്നു. ഇതടക്കമുള്ള കാര്യങ്ങൾ വിശദമായി കേട്ട ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്. 22-ാം തീയതി അന്വേഷണ സംഘത്തിന് മുന്നിൽ എൽദോസ് ഹാജരാകണം.

പീഡനക്കേസിൽ താൻ നിരപരാധിയാണെന്നും സംഭവം രാഷ്ട്രീയപ്രേരിതമാണെന്നും എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ കോൺ​ഗ്രസ് നേതൃത്വത്തോട് വിശദീകരിച്ചിരുന്നു. നടപടിക്കു മുൻപ് തന്റെ ഭാഗം കേൾക്കണം എന്ന് കെപിസിസി നേതൃത്വത്തോട് എം.എൽ.എ അഭിഭാഷകൻ മുഖേനെ ആവശ്യപ്പെട്ടു. ജാമ്യം ലഭിച്ചതിന് ശേഷം വിശദമായ വിശദീകരണം നൽകാനാണ് തീരുമാനം. പരാതിക്കാരിക്കെതിരായ കേസുകളുടെ വിവരങ്ങളും എൽദോസ് കെപിസിസിക്ക് കൈമാറിയിട്ടുണ്ട്

Leave a Reply

Your email address will not be published.