ജെൻഡർ ന്യൂട്രൽ വിവാദം; ലീഗിൻ്റെ താഴേത്തട്ടിൽ നിന്ന് നേതൃത്വത്തിനെതിരെ വിമർശനം ഉയരുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്
പി.എം.എ സലാമിൻ്റെ വിവാദ പരാമർശത്തിന്റെ പേരിൽ മുസ്ലിം ലീഗിനെ രൂക്ഷഭാഷയിൽ വിമർശിച്ച് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
നിലപാട് എടുക്കേണ്ട വിഷയത്തിൽ മുസ്ലിം ലീഗിന് നിലപാട് ഇല്ല. ശബ്ദം ഉയർത്തേണ്ട ഇടങ്ങളിൽ മൗനം പാലിക്കുന്നതാണ് അവരുടെ രീതി. ലീഗിൻ്റെ താഴെ തട്ടിൽ നിന്നു പോലും നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉയരുകയാണെന്നും അദ്ദേഹം വിമർശിച്ചു.