പരിശോധനകൾ തുടരും, ഒരു മന്ത്രിക്ക് ചെയ്യാനാകുന്നതിന്റെ നൂറ് ശതമാനം തുടരും: മന്ത്രി മുഹമ്മദ് റിയാസ്
റസ്റ്റ് ഹൗസുകളിലെ മിന്നൽ പരിശോധനകൾക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. തെറ്റായ രീതികളോട് കോംപ്രമൈസ് ചെയ്യില്ല. കാര്യങ്ങൾ സുതാര്യമായി നടക്കാനാണ് ജനങ്ങളെ കാണിക്കുന്നത്. ജനങ്ങളെ മുൻനിർത്തി ഇത്തരം പരിശോധനകൾ ആവർത്തിക്കും. ഒരു മന്ത്രിക്ക് ചെയ്യാനാകുന്നതിന്റെ നൂറ് ശതമാനം ചെയ്യും
ശുചിത്വം ഉറപ്പ് വരുത്തണം. വീട് തന്നെയാണ് നമ്മുടെ റസ്റ്റ് ഹൗസ്. അവിടെയുണ്ടാകാൻ പാടില്ലാത്തത് ഉണ്ടാകാൻ പാടില്ല. തെറ്റായ രീതികളോട് കോംപ്രമൈസ് ചെയ്യാൻ പറ്റില്ല. കേരളത്തിലെ പല റസ്റ്റ് ഹൗസുകളും സന്ദർശിക്കുന്നുണ്ട്. അതെല്ലാം ജനങ്ങളെ കാണിക്കുന്നുമുണ്ട്. ജനങ്ങളെ കാണിച്ചിട്ടുള്ള പരിപാടികൾ മതി. അതൊന്നും മറച്ചുവെക്കേണ്ട കാര്യമില്ല. നന്നായി റസ്റ്റ് ഹൗസുകൾ നവീകരിച്ചവരെ പ്രത്യേകം അഭിനന്ദിച്ചിട്ടുണ്ട്
എണ്ണയിട്ട യന്ത്രം പോലെ സംവിധാനത്തെ ചലിപ്പിക്കാൻ കഴിയണം. അതിനെ പിന്തുണക്കുന്നവരും വിമർശിക്കുന്നവരുമുണ്ട്. വിമർശിക്കുന്നവരെ തെറ്റ് പറയില്ല. നേരിട്ടും ഉദ്യോഗസ്ഥ തലത്തിലും പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി