ടിപിയുടെ മകനും എൻ വേണുവിനും വധഭീഷണിയെന്ന് ആർ എം പി
ടിപി ചന്ദ്രശേഖരന്റെ മകനും ആർ എം പി നേതാവ് എൻ വേണുവിനും വധഭീഷണി. പി ജെ ആർമിയുടെ പേരിൽ വന്ന കത്തിലാണ് വധഭീഷണി. സംഭവത്തിൽ എൻ വേണു വടകര എസ് പിക്ക് പരാതി നൽകി.
ടിപി മകനെ വളരാൻ അനുവദിക്കില്ല. ചാനൽ ചർച്ചയിൽ എ എൻ ഷംസീറിനെതിരെ സംസാരിക്കരുതെന്നൊക്കെ കത്തിൽ പറയുന്നു. കെ കെ രമയുടെ എംഎൽഎ ഓഫീസിലാണ് കത്ത് എത്തിയത്. മുന്നറിയിപ്പ് നൽകിയിട്ടും അനുസരിക്കാത്തതാണ് ടിപി വധത്തിന് കാരണമെന്ന് കത്തിൽ പറയുന്നു.