Wednesday, January 8, 2025
Kerala

കോഴിക്കോട് ജില്ലയില്‍ ഇന്ന് 92 പേര്‍ക്ക് കൊവിഡ്; നാലുപേര്‍ക്ക് രോഗമുക്തി

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 92 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത്‌നിന്ന് എത്തിയ 30 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 17 പേര്‍ക്കും കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കം വഴി 41 പേര്‍ക്ക് രോഗമുണ്ടായി. ഉറവിടം വ്യക്തമല്ലാത്ത നാലു പോസിറ്റീവ് കേസുകളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. നാലുപേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ 435 പേരാണ് ജില്ലയില്‍ ചികില്‍സയിലുള്ളത്. ഇതില്‍ 85 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും 121 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 222 പേര്‍ കോഴിക്കോട് എന്‍ഐടി എഫ്എല്‍ടി യിലും 4 പേര്‍ കണ്ണൂരിലും, ഒരാള്‍ മലപ്പുറത്തും, ഒരാള്‍ തിരുവനന്തപുരത്തും, ഒരാള്‍ എറണാകുളത്തും ചികില്‍സയിലാണ്. ഇതുകൂടാതെ ഒരു തിരുവനന്തപുരം സ്വദേശി, ഒരു മലപ്പുറം സ്വദേശി, ഒരു പത്തനംതിട്ട സ്വദേശി, ഒരു കൊല്ലം സ്വദേശി, ഒരു ആലപ്പുഴ സ്വദേശി, രണ്ട് വയനാട് സ്വദേശികള്‍ എഫ്എല്‍ടിസി യിലും ഒരു തൃശൂര്‍ സ്വദേശിയും, ഒരു കൊല്ലം സ്വദേശിയും മൂന്ന് മലപ്പുറം സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *