Sunday, April 13, 2025
Kerala

കൊവിഡ്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് രോഗബാധ; ഒരാള്‍ക്ക് രോഗമുക്തി

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 12 കൊവിഡ് പോസിറ്റീവ് കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ജയശ്രി അറിയിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് സ്വദേശികളുടെ എണ്ണം 149 ആയി.

ഇന്ന് പോസിറ്റീവ് ആയവര്‍

മണിയൂര്‍ സ്വദേശി (30). ജൂലൈ 6ന് ബഹ്‌റൈനില്‍ നിന്നും വിമാനമാര്‍ഗം കണ്ണൂരിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ സ്രവം പരിശോധനക്കെടുത്തു. എഫ്.എല്‍.ടി.സിയില്‍ നിരീക്ഷണത്തിലായിരുന്നു. പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്.

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ കൊളത്തറ സ്വദേശികളായ 53 വയസ് (പുരുഷന്‍), 48 വയസ് (സ്ത്രീ), 22 വയസ് (പുരുഷന്‍), 17 വയസ് (സ്ത്രീ), 12 വയസുള്ള ആണ്‍കുട്ടി. ജൂലൈ 3ന് പോസിറ്റീവായ 26 വയസുള്ള കൊളത്തറ സ്വദേശിയുടെ കുടുംബാംഗങ്ങളാണ്. ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ പുതുപ്പാടി സ്വദേശിയായ 26 വയസുകാരനും പോസിറ്റീവായി. കൊളത്തറ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളുടെയും സമ്പര്‍ക്കം പുലര്‍ത്തിയവരുടെയും സ്രവപരിശോധനയിലാണ് പോസിറ്റീവ് ആയത.് തുടര്‍ന്ന് ചികിത്സയ്ക്കായി എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.

മഹാരാഷ്ട്ര സ്വദേശി (52). ജൂലൈ 8 ന് മുംബൈയില്‍ നിന്നും വിമാനമാര്‍ഗം ബാംഗ്ലൂരിലെത്തി. അവിടെ നിന്നും വിമാനമാര്‍ഗം കോഴിക്കോടെത്തി. അബുദാബിയിലേയ്ക്ക് പോകുന്നതിനായി സ്വകാര്യ ആശുപത്രിയില്‍ നടത്തിയ സ്രവപരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനാല്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

വടകര സ്വദേശിനി (65). ജൂണ്‍ 29ന് ഖത്തറില്‍ നിന്നും വിമാനമാര്‍ഗം കണ്ണൂരിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സ്രവം പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയിലാണ്.

ചാത്തമംഗലം സ്വദേശി (47). ജൂലൈ 4ന് ഖത്തറില്‍ നിന്നും വിമാനമാര്‍ഗം കോഴിക്കോടെത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് എഫ്.എല്‍.ടി സി.യിലേയ്ക്ക് മാറ്റി. പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്.

ചാത്തമംഗലം സ്വദേശി (47). ജൂലൈ 4ന് ഖത്തറില്‍ നിന്നും വിമാനമാര്‍ഗം കോഴിക്കോടെത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് എഫ്.എല്‍.ടി സി.യിലേയ്ക്ക് മാറ്റി. പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്.

കോഴിക്കോട് കോര്‍പ്പറേഷന്‍ മീഞ്ചന്ത സ്വദേശിനി (30). ജൂലൈ 6 ന് പനിയെ തുടര്‍ന്ന് സ്വകാര്യ ലാബില്‍ സ്രവസാമ്പിള്‍ പരിശോധന നടത്തി. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *