പെരിങ്ങല്‍ക്കുത്ത് ഡാം: സ്ലൂയിസ് വാല്‍വ് നാളെ തുറക്കും; ജാഗ്രതപാലിക്കണമെന്ന് കലക്ടര്‍
തൃശൂര്‍: പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഒരു സ്ലൂയിസ് വാല്‍വ് നാളെ രാവിലെ ഏഴിന് തുറന്ന് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കും. ജലനിരപ്പ് 419.4 മീറ്റര്‍ കവിഞ്ഞതിനാല്‍ ഏഴ് ക്രെസ്റ്റ് ഗേറ്റുകള്‍ വഴി അധിക ജലം ഇപ്പോള്‍തന്നെ പുഴയിലേക്ക് ഒഴുകുന്നുണ്ട്. തിങ്കളാഴ്ച രാത്രി ഏഴുമണിക്ക് 420.05 മീറ്ററാണ് ജലനിരപ്പ്. ഇതുമൂലം ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയോര വാസികള്‍ ജാഗ്രതപാലിക്കേണ്ടതാണെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ അറിയിച്ചു.