ചീനിക്കുഴി കൂട്ടക്കൊലപാതകം; പെട്രോൾ കടയിൽ നിന്ന് മോഷ്ടിച്ചതാണെന്ന് പ്രതി
തൊടുപുഴ ചീനിക്കുഴിയിൽ മകനെയും കുടുംബത്തെയും കത്തിച്ച് കൊലപ്പെടുത്താൻ ഉപയോഗിച്ച പെട്രോൾ സമീപത്തെ കടയിൽ നിന്ന് മോഷ്ടിച്ചതെന്ന് പ്രതി ഹമീദ്. ഈ പ്രദേശത്ത് പെട്രോൾ പമ്പില്ലാത്തതിനാൽ കടകളിൽ പെട്രോൾ വാങ്ങി സൂക്ഷിക്കാറുണ്ട്. കൊല്ലപ്പെട്ട ഫൈസലിന്റെ കടയിൽ സൂക്ഷിച്ചിരുന്ന പെട്രോൾ തന്നെയാണ് ഹമീദ് മോഷ്ടിച്ചതെന്നും സംശയമുണ്ട്.
ശനിയാഴ്ച പുലർച്ചെയാണ് തൊടുപൂഴ ചീനിക്കുഴി ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹ്‌റ, അസ്‌ന എന്നിവരെ പിതാവായ ഹമീദ് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. സ്വത്ത് വീതംവെച്ചതുമായി ബന്ധപ്പെട്ട് ഹമീദും മക്കളുമായി തർക്കം നിലനിന്നിരുന്നു. ഇതിനെച്ചൊല്ലിയുടെ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.