ശബരിമല വിഷയം കുത്തിപ്പൊക്കി ജനവികാരം എതിരാക്കാൻ ബോധപൂർവമായ ശ്രമം: കോടിയേരി
ശബരിമല പ്രശ്‌നം കുത്തിപ്പൊക്കി ജനവികാരം എതിരാക്കാൻ ബോധപൂർവം ശ്രമം നടക്കുന്നതായി കോടിയേരി ബാലകൃഷ്ണൻ. ബിജെപിയുടെയും കോൺഗ്രസിന്റെയും പ്രചാരണങ്ങൾ കേട്ടാൻ പോലും തിരിച്ചറിയാൻ സാധിക്കുന്നില്ല. ശബരിമല കുത്തിപ്പൊക്കാൻ ശ്രമം നടക്കുകയാണ്
ഇടതുമുന്നണിക്ക് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടുണ്ട്. ശബരിമലയിൽ സംഘർഷത്തിന് സർക്കാരിന് താത്പര്യമില്ല. 1990 വരെ എല്ലാ പ്രായപരിധിയിൽപ്പെട്ട സ്ത്രീകളും ശബരിമലയിൽ കയറി. കോടതി വിധി നടപ്പാക്കാൻ സർക്കാർ തിടുക്കം കാണിച്ചില്ല
സുപ്രീം കോടതി വിധി വന്നാലും ചർച്ച ചെയ്‌തേ തീരുമാനമെടുക്കൂ. വിശ്വാസിക്ക് വിശ്വാസിയായി ജീവിക്കാം. എൻഎസ്എസ് ശബരിമലയിൽ എടുക്കുന്നത് അവസരവാദ നിലപാടല്ല. തുടക്കം മുതലെ അവർക്കൊരു നിലപാടാണുള്ളത്. അവർക്ക് അതിനുള്ള അവകാശമുണ്ടെന്നും കോടിയേരി പറഞ്ഞു.