സിപിഐയെ അനുനയിപ്പിക്കാനുള്ള ശ്രമം തുടങ്ങി; കോടിയേരി-കാനം കൂടിക്കാഴ്ച ഇന്ന്
കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനത്തിനുള്ള നീക്കം ശക്തമായി തുടരവെ സിപിഐയെ അനുനയിപ്പിക്കാനുള്ള ശ്രമം സിപിഐഎം ആരംഭിച്ചു. ജോസിനെ മുന്നണിയിൽ എടുക്കുന്നതിൽ സിപിഐ എതിർപ്പ് അറിയിച്ചിട്ടില്ലെങ്കിലും സീറ്റ് വിഭജനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ധാരണയായിട്ടില്ല
സിപിഐയുടെ നിലപാട് അറിയിക്കുന്നതിനായി കാനം രാജേന്ദ്രൻ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കാണും. ജോസിനെ ഉടനടി മുന്നണിയിലെടുക്കേണ്ടെന്ന നിർദേശം കാനം വെച്ചേക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ ഒപ്പം നിർത്തി, ശക്തി തെളിയിച്ച ശേഷം മാത്രം മുന്നണി പ്രവേശനം പ്രഖ്യാപിച്ചാൽ മതിയെന്നാണ് സിപിഐ നിലപാട്
അതേസമയം ജോസ് വിഭാഗത്തെ ഉടനടി ഘടകകക്ഷിയാക്കണമെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. ഇന്നലെ ജോസ് കെ മാണി എകെജി സെന്ററിലും എംഎൻ സ്മാരകത്തിലും നേരിട്ടെത്തി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.