Wednesday, April 9, 2025
Kerala

ലൈഫ് മിഷൻ വിവാദം: നേട്ടങ്ങളെ കരിവാരി തേക്കാൻ ബോധപൂർവം ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി

ലൈഫ് പദ്ധതിയുമായി ഉയർന്ന വിവാദങ്ങളോട് രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷൻ പദ്ധതിയിലൂടെ നിരവധി വീടുകൾ പൂർത്തിയാക്കി. ജനങ്ങൾ ആഗ്രഹിക്കുന്നത് നടക്കാൻ പാടില്ലെന്ന് ചിലർ വിചാരിക്കുന്നു. ശരിയായ കാര്യങ്ങൾ നാടിന് മുന്നിൽ അവതരിപ്പിക്കാൻ സമ്മതിക്കില്ലെന്ന മാനസികാവസ്ഥയുള്ള ചിലരുണ്ട്. ഇത്തരക്കാരാണ് വിവാദമുണ്ടാക്കുന്നത്.

ഒരു ദിവസത്തെ വാർത്ത കണ്ട് ജനം മാറി ചിന്തിക്കുമെന്ന് കരുതരുത്. ജനങ്ങൾ കാര്യങ്ങൾ വിലയിരുത്തുന്നത് അവരുടെ അനുഭവങ്ങളുടെ വെളിച്ചത്തിലാണ്. നേട്ടങ്ങളെ കരിവാരി തേക്കാൻ ബോധപൂർവം ശ്രമങ്ങൾ നടക്കുന്നു. ഇത് നെറികേടിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു

കോന്നി മെഡിക്കൽ കോളജ് ഉദ്ഘാടന ചടങ്ങിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ച യുഡിഎഫിനെയും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നാലര വർഷം കൊണ്ട് കേരളത്തിലെ ആരോഗ്യ മേഖലക്ക് വലിയ വളർച്ചയുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *