മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ നശിപ്പിച്ച നിലയിൽ
കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ച നിലയിൽ. പാങ്ങപ്പാറ, കുറ്റിച്ചൽ ഭാഗത്ത് സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോർഡുകളിലാണ് കരി ഓയിൽ ഒഴിച്ചത്. ചില ബോർഡുകൾ വലിച്ചു കീറിയിട്ടുമുണ്ട്.
ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും കോൺഗ്രസ് നേതാവ് എസ് എസ് ലാലുമാണ് കടകംപള്ളിയുടെ എതിരാളികൽ. ശബരിമല വിഷയം മാത്രം പറഞ്ഞ് വിശ്വാസികളുടെ വികാരം ആളിക്കത്തിക്കാൻ ബിജെപിയും കോൺഗ്രസും സജീവ ശ്രമം നടത്തുന്നതിനിടെയിൽ തന്നെയാണ് പോസ്റ്ററുകളും നശിപ്പിക്കപ്പെട്ടത്.