മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണൽ സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചു
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണൽ സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചു. കാസർഗോഡ് സ്വദേശിയായ പേഴ്‌സണൽ സ്റ്റാഫിന് ആന്റിജൻ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ബന്ധുവിനെ ഇദ്ദേഹം പല തവണ സന്ദർശിച്ചിരുന്നു. ഇതാകാം രോഗം ബാധിക്കാൻ കാരണമെന്നാണ് സൂചന.
അജാനൂർ പഞ്ചായത്ത് സ്വദേശിയായ പിഎ കൊവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരത്തേക്ക് പോയിരുന്നില്ല.