Monday, January 6, 2025
KeralaTop News

പൂന്തുറയിൽ സൂപ്പർ സ്‌പ്രെഡെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം പൂന്തുറയിൽ സൂപ്പർ സ്‌പ്രെഡെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംസ്ഥാനത്ത് ഇത് ആദ്യമായാണ് ഒരു പ്രദേശത്ത് സൂപ്പർ സ്‌പ്രെഡ് സ്ഥിരീകരിക്കുന്നത്. പൂന്തുറയിൽ സ്ഥിതി അതീവ ഗുരുതരമെന്നും മന്ത്രി പറഞ്ഞു.

പൂന്തുറയിൽ തെരുവുകൾ, ഇടവഴികൾ, വീടുകൾ ഉൾപ്പെടെ അണുനശീകരണം നടത്തും. അണുനശീകരണത്തിന് ആവശ്യമുള്ള ബ്ലീച്ചിംഗ് പൗഡർ നഗരസഭ വഴി വിതരണം ചെയ്യും. പത്താം തീയതി പൂന്തുറയിൽ കൊവിഡ് രൂക്ഷമായ മൂന്ന് വാർഡുകളിലും പരിസര വാർഡുകളിലും അണുനശീകരണം നടത്തും. മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് അത് എത്തിച്ചു നൽകുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, കൊവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പൂന്തുറയിലെ ലോക്ക് ഡൗൺ കൂടുതൽ കർശനമാക്കി. ഇതിനായി 25 കമാഡോകളെ വിന്യസിച്ചു. പൂന്തുറ ഭാഗത്തുനിന്ന് തമിഴ്‌നാട്ടിലേയ്ക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയാൻ കോസ്റ്റ് ഗാർഡ്, കോസ്റ്റൽ സെക്യൂരിറ്റി, മറൈൻ എൻഫോഴ്‌സ്‌മെന്റ്് എന്നിവയ്ക്ക് സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *