സ്വർണക്കടത്ത് കേസ് അട്ടമറിക്കുന്നു, ശിവസങ്കറിന്റെ ജാമ്യം റദ്ദാക്കണം; സുപ്രീം കോടതിയിൽ അപേക്ഷയുമായി ഇഡി
സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന്റെ ജാമ്യം അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയിൽ അപേക്ഷ നൽകി. ജാമ്യത്തിലിറങ്ങിയ ശേഷം സർക്കാർ സംവിധാനമുപയോഗിച്ച് അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ഇ ഡി ആരോപിക്കുന്നു
ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് സംസ്ഥാന സർക്കാർ പറയുന്നത് നിയമവാഴ്ച ഉറപ്പാക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഇ ഡി ആരോപിക്കുന്നു. ശിവശങ്കറിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ ഇഡി നൽകിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി നേരത്തെ തള്ളിയതാണ്. എന്നാൽ കേസ് അട്ടിമറിക്കാൻ ശിവശങ്കർ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് നിലവിൽ അപേക്ഷ നൽകിയിരിക്കുന്നത്.