നാല് ട്രെയിനുകളിൽ കോച്ചുകൾ വർധിപ്പിച്ചു
തിരുവനന്തപുരം: നാല് ട്രെയിനുകളിൽ കോച്ചുകൾ വർധിപ്പിക്കും. തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് (16343), മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ് (16344 ) ട്രെയിനുകളിൽ മൂന്ന് സ്ലീപ്പർ ക്ലാസ് കോച്ചുകൾ വീതമാണ് വർധിപ്പിക്കുന്നത്.
ഫെബ്രുവരി 25 മുതൽ മധുരയിലേക്കുള്ള സർവീസുകളിലും ഫെബ്രുവരി 26 മുതൽ തിരുവനന്തപുരത്തേക്കുള്ള സർവീസുകളിലും കോച്ച് വർധന പ്രാബല്യത്തിൽവരും.