കെഎസ്ആർടിസിയ്ക്കുള്ള ഡീസൽ വില ഐഒസി വർധിപ്പിച്ചു
കെഎസ്ആർടിസിയ്ക്കുള്ള ഡീസല്‍ വില ഐഒസി വർധിപ്പിച്ചു. 6.73 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഒരു ലിറ്റർ ഡീസലിന് 98.15 രൂപയായി.
ബൾക്ക് പർച്ചെയ്സർ വിഭാഗത്തിൽപെടുത്തിയാണ് ലീറ്ററിന് 98.15 പൈസയാക്കി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വില നിശ്ചയിച്ചത്. കെഎസ്ആർടിസി ദിവസം അഞ്ചര ലക്ഷം ലീറ്റർ ഡീസലാണ് ഉപയോഗിക്കുന്നത്. ഇതോടെ ദിവസം 37 ലക്ഷം രൂപയുടെ അധിക ചെലവാണ് ഉണ്ടാകുന്നത്.