പേപ്പർ ഉപയോഗിച്ചു നിർമിച്ച ദേശീയ പതാക ഉപയോഗിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ന്യൂഡൽഹി: ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ, സാംസ്കാരിക പരിപാടികൾ, കായിക മത്സരങ്ങൾ തുടങ്ങിയവയ്ക്കു പൊതുജനങ്ങൾ പേപ്പറിൽ നിർമിച്ച ദേശീയ പതാക മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.
ഇത്തരം ചടങ്ങുകളിൽ പൊതുജനങ്ങൾക്കു പേപ്പറിൽ നിർമിച്ച ദേശീയ പതാക കൈയിൽ വീശാവുന്നതാണ്. എന്നാൽ പരിപാടികൾക്കു ശേഷം പതാക ഉപേക്ഷിക്കുകയോ നിലത്തു വലിച്ചെറിയുകയോ ചെയ്യരുത്.
പതാകയുടെ അന്തസ് നിലനിർത്തുംവിധം ഇതു നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നു മന്ത്രാലയം സംസ്ഥാനങ്ങൾക്കു നിർദേശം നൽകി.