കുതിരാനിലെ രണ്ടാം തുരങ്കം ഇന്ന് ഗതാഗതത്തിനായി തുറന്നുകൊടുക്കും
കുതിരാനിലെ രണ്ടാമത്തെ തുരങ്കം ഇന്ന് ഗതാഗതത്തിനായി തുറന്നുകൊടുക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് രണ്ടാം തുരങ്കം തുറന്ന് കൊടുത്ത് തൃശ്ശൂരിൽ നിന്ന് പാലക്കാടേക്കുള്ള വാഹനങ്ങൾ കടത്തിവിടുക. ഇതോടെ ഒന്നാം തുരങ്കത്തിലെ രണ്ടുവരി ഗതാഗതം ഇന്ന് മുതൽ ഒഴിവാക്കും.
്
അപ്രോച്ച് റോഡിന്റെ പണി പൂർത്തിയായിട്ടില്ലെങ്കിലും തുരങ്കം ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് നാഷണൽ ഹൈവേ അതോറിറ്റിയുടെ തീരുമാനം. എന്നാൽ രണ്ട് തുരങ്കങ്ങൾ തുറന്നാലും ടോൾ പിരിവ് ഉടൻ തുടങ്ങാൻ സമ്മതിക്കില്ലെന്ന് സർക്കാർ പറയുന്നു.
ടണൽ തുറക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ നാഷണൽ ഹൈവേ അതോറിറ്റി മന്ത്രിമാരെ അറിയിച്ചില്ലെന്നും ടോൾ പിരിവ് എന്ന വാർത്ത ദൗർഭാഗ്യകരമാണെന്നും മന്ത്രി റിയാസ് കുറ്റപ്പെടുത്തി.