Tuesday, March 11, 2025
Kerala

കൊല്ലത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് എൻജിനീയറിംഗ് വിദ്യാർഥികൾ മരിച്ചു

 

കൊല്ലം-ചെങ്കോട്ട ദേശീയപാതയിൽ വാഹനാപകടത്തിൽ രണ്ട് എൻജീനിയറിംഗ് വിദ്യാർഥികൾ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കുണ്ടറ കേരളപുരം വസന്തനിലയത്തിൽ വിജയന്റെ മകൻ ഗോവിന്ദ്(20), കാസർകോട് കാഞ്ഞങ്ങാട് സ്വദേശി അജയകുമാറിന്റെ മകൾ ചൈതന്യ(20) എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരത്തെ എൻജിനീയറിംഗ് കോളജ് വിദ്യാർഥികളാണ് ഇവർ. തെന്മല ഭാഗത്തേക്ക് അഞ്ച് ബൈക്കുകളിലായി സംഘം വിനോദ സഞ്ചാരത്തിന് പോയി മടങ്ങി വരവെയാണ് അമിത വേഗതയിലെത്തിയ കാർ ഗോവിന്ദിന്റെ ബുള്ളറ്റിൽ ഇടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *