Wednesday, April 9, 2025
Kerala

തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞയും ഭരണാധികാരം ഏൽക്കലും പൂർണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് നിർവഹിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞയും ഭരണാധികാരം ഏൽക്കലും പൂർണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് നിർവഹിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈല. വലിയ ആൾക്കൂട്ടവും പ്രകടനവും ഒഴിവാക്കണം. കൊവിഡിന്റെ ഗ്രാഫ് വീണ്ടും ഉയരുമെന്ന ഭയമുണ്ട

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ യോഗങ്ങളും പരിപാടികളും നടത്താൻ പാടൂള്ളുവെന്ന് നിർദേശിച്ചിരുന്നുവെങ്കിലും പലയിടത്തും ആൾക്കൂട്ടങ്ങളുണ്ടായി. ഇനി വരുന്ന രണ്ടാഴ്ചക്കാലം കരുതിയിരിക്കണം. തെരഞ്ഞെടുപ്പിന് ശേഷം വൻതോതിൽ വർധനവുണ്ടാകുമെന്നാണ് വിദഗ്ധർ പറയുന്നത്.

മാസ്‌ക് ധരിച്ച് മാത്രമേ ആൾക്കൂട്ടത്തിൽ ഇറങ്ങാൻ പാടുള്ളു. കൈകൾ ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കണം. കൂടിച്ചേരലുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. തെരഞ്ഞെടുപ്പിന്റെ സമയത്ത് ആരിൽ നിന്നെങ്കിലും ആർക്കെങ്കിലും പകർന്നിട്ടുണ്ടെങ്കിൽ അത് വീണ്ടും ആളുകളിലേക്ക് പകരാൻ ഇടയാക്കും.

ഓരോ വ്യക്തിയും സെൽഫ് ലോക്ക് ഡൗൺ പാലിക്കണം. വാക്‌സിൻ വരുന്നതുവരെ ക്ഷമിച്ചേ മതിയാകൂ. ക്രമാതീതമായി കേസുകൾ ഉയർന്നാൽ ആശുപത്രികളിൽ സൗകര്യമില്ലാതെ വരികയും ആളുകൾക്ക് ചികിത്സ ലഭിക്കാതെ വരികയും ചെയ്യും. സംശയം തോന്നുന്ന എല്ലാവരും ടെസ്റ്റിന് വിധേയമാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *