കൊല്ലം ജില്ലാ ആശുപത്രിയിൽ യുവാക്കളുടെ ആക്രമണം; രണ്ട് പേർ അറസ്റ്റിൽ
കൊല്ലം ജില്ലാ ആശുപത്രിയിൽ ഡോക്ടർക്കും ജീവനക്കാർക്കും പോലീസിനും നേരെ ആക്രമണം നടത്തിയ രണ്ട് പേർ അറസ്റ്റിൽ. പന്മന സ്വദേശി അബു സൂഫിയാൻ, രാമൻകുളങ്ങര സ്വദേശി സുജിദത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു
ശക്തികുളങ്ങരയിൽ വെച്ച് യുവാക്കൾക്ക് പരുക്കേറ്റിരുന്നു. മുറിവിൽ മരുന്ന് വെക്കുന്നതിനിടെയാണ് ഇവർ ആക്രമണം നടത്തിയത്. ജീവനക്കാരെ മർദിക്കുകയും ആശുപത്രി ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഡോക്ടർക്കടക്കം ആക്രമണത്തിൽ പരുക്കേറ്റു.