കഴക്കൂട്ടത്ത് വീണ്ടും ഗുണ്ടാ ആക്രമണം: വീടുകളും വാഹനങ്ങളും കടയും അടിച്ചു തകർത്തു
കഴക്കൂട്ടത്ത് വീണ്ടും ഗുണ്ടാ ആക്രമണം. കഴക്കൂട്ടം ഉള്ളൂർകോണത്ത് അക്രമി സംഘം വീടുകളും വാഹനങ്ങളും കടയും അടിച്ചു തകർത്തു. വീട്ടമ്മയുടെ കഴുത്തിൽ വാൾ വെച്ച് ഭീഷണിപ്പെടുത്തി. മൂന്ന് വീടുകളും നാല് ഇരുചക്ര വാഹനങ്ങളും ഒരു കാറും അക്രമി സംഘം തകർത്തു.
ഇന്നലെ രാത്രി രണ്ട് മണിക്കായിരുന്നു അക്രമം. ഉള്ളൂർ കോണം ഹാഷിമാണ് ആക്രമണം നടത്തിയത്. നിരവധി ക്രിമനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. കഞ്ചാവ് വിൽപ്പന അടക്കമുള്ള കാര്യങ്ങൾ പ്രദേശവാസികൾ പോലീസിനെ അറിയിക്കുന്നുവെന്ന് പറഞ്ഞായിരുന്നു ആക്രമണം