മാധ്യമപ്രവർത്തകർക്കെതിരായ സൈബർ ആക്രമണം; രണ്ട് പേർ അറസ്റ്റിൽ
മാധ്യമപ്രവർത്തകർക്കെതിരായ സൈബർ ആക്രമണത്തിൽ രണ്ട് പേർ അറസ്റ്റിൽ. ദേശാഭിമാനി ജീവനക്കാരനായ വിനീത്, കൊല്ലം സ്വദേശി ജയജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ഫോണുകൾ പോലീസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇവർക്ക് ജാമ്യം ലഭിച്ചു
മനോരമ ന്യൂസിലെ നിഷാ പുരുഷോത്തമന്റെ പരാതിയിൻമേലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിലെ കെ ജി കമലേഷ് നൽകിയ പരാതി വട്ടിയൂർക്കാവ് പോലീസിന് കൈമാറി.
മാധ്യമപ്രവർത്തകർക്കെതിരായ സൈബർ ആക്രമണത്തിൽ നടപടിയാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂനിയൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു.