കരിയാത്തുംപാറയില്‍ 17കാരന്‍ മുങ്ങിമരിച്ചു
കോഴിക്കോട്: കക്കയം കരിയാത്തുംപാറയിൽ 17കാരൻ മുങ്ങിമരിച്ചു. പാനൂർ സ്വദേശിയാണ് മരിച്ചത്. കരിയാത്തുംപാറയിലേക്ക് കുടുംബസമേതം വിനോദ സഞ്ചാരത്തിനെത്തിയ കുട്ടിയാണ് അപകടത്തിൽപ്പെട്ടത്.
തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. കരിയാത്തുംപാറയിലെ പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാൽ തെറ്റി ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് നാട്ടുകാർ നൽകുന്ന വിവരം.