നടന്‍ അനിൽ നെടുമങ്ങാട് മുങ്ങിമരിച്ചു
നടൻ അനില് നെടുമങ്ങാട് ഇടുക്കി മലങ്കര ഡാമിൽ മുങ്ങി മരിച്ചു. കുളിക്കാൻ വേണ്ടി ഇറങ്ങിയതിനിടയിലാണ് അപകടം സംഭവിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ്, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, പാവാട, തെളിവ് സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിരുന്നു.
ജോജു നായകനാവുന്ന പുതിയ ചിത്രത്തിൻ്റെ ഷൂട്ടിംഗിനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്. ഷൂട്ടിംഗിനിടവേളയിൽ അദ്ദേഹം സുഹൃത്തകൾക്കൊപ്പം ജലാശയത്തിൽ കുളിക്കാനിറങ്ങിയിരുന്നു. ജലാശയത്തിലെ കയത്തിലേക്ക് വീണാണ് അദ്ദേഹത്തിന് മരണം സംഭവിച്ചത്.
സച്ചിയുടെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിന് അനുശോചനം നേര്‍ന്ന് അനിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു