വടകര – തലശേരി റൂട്ടിൽ നാളെ മുതൽ സ്വകാര്യ ബസ് സമരം
വടകര – തലശേരി റൂട്ടിൽ നാളെ മുതൽ സ്വകാര്യ ബസുകളുടെ അനിശ്ചിത കാല സമരം. കോഴിക്കോട് അഴിയൂരിൽ സ്വകാര്യ ബസ് ജീവനക്കാരെ മർദിച്ച കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് സമരം.
വടകരയിൽനിന്നും തലശേരിയിലേക്കുള്ള യാത്രക്കിടെ ഹോൺ മുഴക്കി ബസ് മറികടന്നതുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവറുമായി തർക്കമുണ്ടായിരുന്നു. ബസ് തലശേരിയിൽനിന്നു തിരിച്ചുവരുമ്പോഴാണ് തൊഴിലാളികൾക്കുനേരെ ആക്രമണമുണ്ടായത്.
ബസിൽനിന്നും വലിച്ചിറക്കി തൊഴിലാളികളെ മർദിക്കുകയായിരുന്നു. നിർഭയമായി തൊഴിലാളികൾക്ക് ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാവണമെന്ന് സംയുക്ത ട്രേഡ് യൂനിയൻ യോഗം ആവശ്യപ്പെട്ടു.