പ്രിയ വർഗീസിനെതിരെ രണ്ടാം റാങ്കുകാരൻ സുപ്രിം കോടതിയില്‍
കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി ചുമതലയേറ്റ പ്രിയ വര്‍ഗീസിന്‍റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം റാങ്കുകാരനായ ഡോ ജോസഫ് സ്കറിയ സുപ്രിം കോടതിയെ സമീപിച്ചു. നേരത്തെ കേസില്‍ യുജിസിയും സുപ്രിം കോടതിയെ സമീപിച്ചിരുന്നു. കേസില്‍ പ്രിയ വര്‍ഗീസ് സുപ്രിം കോടതിയില്‍ തടസഹര്‍ജിയും സമര്‍പ്പിട്ടുണ്ട്.
സർവകലാശാല ആസ്ഥാനത്തെത്തിയാണ് ചുമതലയേറ്റത്. ഉടൻതന്നെ നീലേശ്വരം ക്യാമ്പസ്സിൽ പ്രിയ വർഗീസ് ജോലിയിൽ പ്രവേശിച്ചു.കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ ഡോ. പ്രിയാ വർഗീസിന് അനുകൂലമായി ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിറക്കിയിരുന്നു.
പ്രിയക്ക് നിയമനം നൽകിയ റാങ്ക് ലിസ്റ്റ് പുനപരിശോധിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് അനുകൂല വിധി നൽകിയത്.