Thursday, January 9, 2025
Kerala

തന്റെ വാദം കേള്‍ക്കാതെ ഉത്തരവിടരുത്; സുപ്രിംകോടതിയില്‍ തടസഹര്‍ജിയുമായി പ്രിയ വര്‍ഗീസ്

സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിം കോടതിയില്‍ തടസഹര്‍ജി സമര്‍പ്പിച്ച പ്രിയ വര്‍ഗീസ്. നിയമനം ശരിവച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ ഫയല്‍ ചെയ്യുന്ന ഹര്‍ജികളില്‍ തന്റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുത് എന്നാണ് ആവശ്യം.

കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറുടെ നിയമനം ശരിവെച്ചതുമായി ബന്ധപ്പെട്ട കേസിലാണ് പ്രിയ വര്‍ഗീസ് കോടതിയെ സമീപിച്ചത്. നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ ഫയല്‍ ചെയ്യുന്ന ഹര്‍ജികളില്‍ തന്റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടാണ് തടസ ഹര്‍ജി. അഭിഭാഷകരായ കെ ആര്‍ സുഭാഷ് ചന്ദ്രന്‍, ബിജു പി രാമന്‍ എന്നിവര്‍ മുഖേനയാണ് തടസ ഹര്‍ജി ഫയല്‍ ചെയ്തത്.

കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളി വാര്‍ത്ത വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറുടെ നിയമനത്തിലെ റാങ്ക് പട്ടികയിലെ പ്രിയയുടെ അധ്യാപകനെ പരിചയം യുജിസി ചട്ടങ്ങള്‍ക്ക് വിധേയമല്ലെന്നായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്. എന്നാല്‍ ഡിവിഷന്‍ ബെഞ്ച് പിന്നീട് ഈ വിധി റദ്ദാക്കുകയായിരുന്നു.

അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് യോഗ്യതയില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്തായിരുന്നു പ്രിയാ വര്‍ഗീസ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. യു.ജി.സി ചട്ടപ്രകാരം യോഗ്യതയുണ്ടെന്നും ഇത് സിംഗിള്‍ ബഞ്ച് പരിശോധിച്ചില്ലെന്നുമാണ് അപ്പീലിലെ വാദം. പ്രിയാ വര്‍ഗീസിനു കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസ്യേറ്റ് പ്രൊഫസര്‍ നിയമനത്തിനു വേണ്ട അധ്യാപന പരിചയം ഇല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കാന്‍ നവംബര്‍ 16 ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് അപ്പീല്‍ നല്‍കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *