കായംകുളത്ത് നടുറോഡിൽ യുവാവിനെ വെട്ടിക്കൊന്നു
കായംകുളത്ത് നടുറോഡിൽ യുവാവ് വെട്ടിക്കൊന്നു. പുതുപ്പള്ളി ഗോവിന്ദമുട്ടം വേലശ്ശേരിതറയിൽ സന്തോഷിന്റെ മകൻ അമ്പാടി (21) ആണ് മരിച്ചത്. കാപ്പിൽകിഴക്ക് മാവിനാൽകുറ്റി ജംഗ്ഷനിലാണ് സംഭവം. ബൈക്കിൽ എത്തിയ ഇരുസംഘങ്ങൾ തമ്മിൽ റോഡിൽ അടിപിടിയുണ്ടായി. സംഘർഷത്തിനിടെ വടിവാളിന് വെട്ടേൽക്കുകയായിരുന്നു. അമ്പാടിയുടെ സഹോദരൻ അർജ്ജുൻ ഒപ്പമുണ്ടായിരുന്നു.