ബിജെപി പിന്തുണയോടെ പുതിയ പാർട്ടി രൂപീകരിക്കും; കോൺഗ്രസ്, സിപിഐഎം പാർട്ടികളിൽ നിന്നും ആളുകൾ വരുമെന്ന് മാത്യു സ്റ്റീഫൻ
ബിജെപി പിന്തുണയോടെ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് മാത്യു സ്റ്റീഫൻ 24 നോട്.
നിലവിൽ തീരുമാനിച്ചിരിക്കുന്നത് നാഷണൽ പ്രോഗ്രെസീവ് എന്ന പേരാണ്. 25 ന് പ്രധാനമന്ത്രിയുമായി ചർച്ച നടത്തും. ഒരു വർഷമായി ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ചകൾ നടന്നിരുന്നു. കോൺഗ്രസ്, സിപിഐഎം പാർട്ടികളിൽ നിന്നും ആളുകൾ വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സഭ നേതൃത്വത്തിന്റെയും, ഇതര സമുദായ സംഘടനകളുടെയും പിന്തുണ ഉണ്ട്. ജനകീയ പ്രശ്നങ്ങളാണ് ഉയർത്തുകയെന്നും ഇതൊരു ക്രൈസ്തവ പാർട്ടിയല്ല. ലോകസഭ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ ഭാഗമായി മത്സരിക്കും. ലക്ഷ്യം കേരളത്തിന്റെ വികസനമാണ്. കർഷക നിലപാട് ഉയർത്തിപ്പിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ഓപറേഷൻ താമര ബിജെപി നടപ്പാക്കാൻ ഒരുങ്ങുന്നതിന്റെ ആദ്യ പടിയായാണ് നീക്കത്തെ കാണുന്നത്. ബിജെപി പിന്തുണയിൽ പുതിയ കേരളാ കോൺഗ്രസ് രൂപീകരിക്കാനൊരുങ്ങുകയാണ് ജോണി നെല്ലൂർ. ജോസഫ് ഗ്രൂപ്പ് പിളർത്തി ജോണി നെല്ലൂരിനെ ഒപ്പം നിർത്താനാണ് ബിജെപി നീക്കം. ജോണി നെല്ലൂരിന്റെ രാജി പ്രഖ്യാപനം ഇന്നുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.