പി ജെ ജോസഫും മോൻസ് ജോസഫും എംഎൽഎ സ്ഥാനം രാജിവെച്ചു
നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പി ജെ ജോസഫും മോൻസ് ജോസഫും എംഎൽഎ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് സ്പീക്കർക്ക് കൈമാറി. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ടുമുമ്പായാണ് രാജി.
അയോഗ്യതാ പ്രശ്‌നം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് രാജി. രണ്ടില ചിഹ്നത്തിലാണ് ഇരുവരും 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചത്. കേരളാ കോൺഗ്രസിലെ പിളർപ്പിന് ശേഷം കഴിഞ്ഞ ദിവസം പിജെ ജോസഫ് വിഭാഗം പി സി തോമസിന്റെ കേരളാ കോൺഗ്രസിൽ ലയിച്ചിരുന്നു.
ലയനശേഷവും കേരളാ കോൺഗ്രസ് എമ്മിന്റെ എംഎൽഎമാരായി തുടരുന്നതിലെ നിയമപ്രശ്‌നം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് രാജി.