സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ചക്ക് തയ്യാറെന്ന് പി ജെ ജോസഫ്
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സീറ്റ് വിഷയത്തിൽ വിട്ടുവീഴ്ച്ചക്ക് തയ്യാറെന്ന് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം. കോട്ടയം ജില്ലയിൽ കേരളാ കോൺഗ്രസ് മത്സരിച്ച ചില സീറ്റുകൾ കോൺഗ്രസിന് നൽകിയേക്കുമെന്ന സൂചനയാണ് പി ജെ ജോസഫ് നൽകിയത്
12 സീറ്റ് വേണമെന്നതായിരുന്നു ജോസഫ് ഗ്രൂപ്പിന്റെ ആവശ്യം. അടുത്ത സീറ്റ് ചർച്ചയിൽ പി ജെ ജോസഫ് നിലപാട് അറിയിക്കും. കോട്ടയത്ത് ആറ് സീറ്റും ജോസഫ് ആവശ്യപ്പെട്ടിരുന്നു
നേരത്തെ കോൺഗ്രസുമായി സീറ്റ് സംബന്ധിച്ച് പിജെ ജോസഫ് ചർച്ച നടത്തിയിരുന്നു. പാലാ ഒഴികെ കോട്ടയത്ത് അഞ്ച് സീറ്റ് വേണമെന്നായിരുന്നു ജോസഫ് നിലപാട് പറഞ്ഞിരുന്നത്.