കൊച്ചി പൊലീസിന്റെ സ്‌പെഷ്യല്‍ ഡ്രൈവ്; കൊടുംകുറ്റവാളി പിടിയില്‍
കൊച്ചി പൊലീസിന്റെ സ്‌പെഷ്യല്‍ ഡ്രൈവില്‍ കൊടുംകുറ്റവാളി പിടിയില്‍. ആന്ധ്രപ്രദേശ് സ്വദേശി പ്രകാശ് കുമാര്‍ ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ നാല് സംസ്ഥാനങ്ങളിലായി കേസുണ്ട്.
ഗുണ്ടാ ബന്ധമുള്ള 43 പേരെയാണ് കൊച്ചി സിറ്റി പൊലീസ് മിന്നല്‍ പരിശോധനയില്‍ അറസ്റ്റ് ചെയ്തത്. സ്വകാര്യ വാഹനങ്ങളില്‍ നടത്തിയ പരിശോധനയില്‍ എംഡിഎംഎ അടക്കം പിടിച്ചെടുത്തു. ഇന്നലെ രാത്രി 443 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 13 സ്വകാര്യ ബസുകളും പിടിച്ചെടുത്തിട്ടുണ്ട്.
സ്വകാര്യ ബസിന്റെ മരണപ്പാച്ചിലില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം സംഭവിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസവും കൊച്ചിയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ കൂടി പശ്ചാത്തലത്തില്‍ നഗരത്തിലെ വിവിധ ഭാഗങ്ങളിലാണ് പൊലീസ് പരിശോധന നടത്തിയത്. നിയമം ലംഘിച്ചു സര്‍വീസ് നടത്തിയ സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ വിവിധ ഇടങ്ങളിലായി പൊലീസ് നടപടിയുമെടുത്തിരുന്നു.