പ്രേമ നൈരാശ്യംത്തെക്കുറിച്ച് കളിയാക്കി; ബന്ധുക്കളെ ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ
പ്രേമ നൈരാശ്യംത്തെക്കുറിച്ച് കളിയാക്കിയതിന് ബന്ധുക്കളെ ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു. പാലക്കാട് ഒറ്റപ്പാലം പഴയ ലക്കിടി സ്വദേശി ബിഷറുൽ ഹാഫിയാണ് ബന്ധുക്കളെ അടിച്ച് പരിക്കേൽപ്പിച്ചത്.
രണ്ട് സഹോദരന്മാരുടെ ഗർഭിണികളായ ഭാര്യമാരെയും സഹോദരിയേയുമാണ് 22കാരൻ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്. കണ്ണിയം പുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് മൂന്നുപേരും.
പരുക്കേറ്റതിൽ ഒരാളുടെ നില ഗുരുതരമാണ്.ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം.ഒറ്റപ്പാലം പൊലീസ് കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തു.