പഠിക്കാത്തതിനെ തുടർന്ന് പിതാവ് പെട്രോളൊഴിച്ച് തീവച്ചു; 10 വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ
പഠനത്തിൽ ഉഴപ്പു കാണിച്ചതിനെ തുടർന്ന് പിതാവ് പെട്രോളൊഴിച്ച് തീവച്ച 10 വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ. 60 ശതമാനം പൊള്ളലേറ്റ ആറാം ക്ലാസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൻ്റെ സമയത്ത് പിതാവ് മദ്യലഹരിയിലായിരുന്നു എന്ന് പൊലീസ് പറയുന്നു.
ഹൈദരാബാദിൽ ഞായറാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം നടന്നത്. തൊഴിലാളിലായ ബാലു മകൻ ചരണിനോട് അടുത്തുള്ള കടയിൽ പോയി ബീഡി വാങ്ങിവരാൻ ആവശ്യപ്പെട്ടു. തിരികെ എത്തിയപ്പോൾ വരാൻ വൈകിയെന്നാരോപിച്ച് ബാലു ചരണിനെ മർദ്ദിച്ചു. നന്നായി പഠിക്കുന്നില്ലെന്നും ട്യുഷൻ ക്ലാസിൽ സ്ഥിരമായി പോകുന്നില്ലെന്നുമൊക്കെ ആരോപിച്ചായിരുന്നു മർദ്ദനം.