‘ഒരു ഹിപ്പോക്രാറ്റായി തരം താഴരുത്’; അടൂരിനെതിരെ മേജര്‍ രവി
നടൻ മോഹന്‍ലാലിനെതിരായ നല്ല ഗുണ്ട പരാമര്‍ശത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ മേജര്‍ രവി. സ്വന്തം മൂക്കിന് താഴെയുള്ള കേരളത്തിൽ നടക്കുന്നത് കാണാൻ ശ്രമിക്കുക. ഒരു ഹിപ്പോക്രാറ്റായി തരം താഴരുത്. ഗുണ്ടാ പ്രയോഗം നടത്താൻ താങ്കൾക്ക് ആരാണ് അധികാരം തന്നിരിക്കുന്നതെന്നും മേജര്‍ രവി ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം.