പട്ടിണി കിടക്കുന്നവൻ വോട്ട് ചെയ്തിട്ടാണ് മന്ത്രി ആയത്’ അധികാരം തലക്ക് പിടിച്ച മന്ത്രി മാപ്പും പറയണം: അബ്ദുറഹ്മാനെതിരെ യൂത്ത് കോൺഗ്രസ്
കായിക മന്ത്രിയുടെ പ്രസ്താവനക്കെതിരെ യൂത്ത് കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും, രാഹുൽ മാങ്കൂട്ടത്തിലും.പട്ടിണികിടക്കുന്നവര്‍ കളി കാണാൻ പോകേണ്ടെന്ന മന്ത്രിയുടെ വാക്കുകൾ അധികാരം തലക്ക് പിടിച്ചതിന്‍റെയാണെന്ന് ഷാഫി അഭിപ്രായപ്പെട്ടു.
പട്ടിണി കിടക്കുന്നവൻ കൂടി വരിവരിയായി നിന്ന് വോട്ട് ചെയ്തിട്ടാണ് താങ്കൾ മന്ത്രി ആയതെന്ന് ഓർക്കണമെന്നും അധികാരം തലക്ക് പിടിച്ച മന്ത്രി നികുതിയും കുറക്കണമെന്നും മാപ്പ് പറയണമെന്നും ഷാഫി ആവശ്യപ്പെട്ടു. ‘അയ്ന് വിജയൻ സെറിന്റെ നമ്പർ 1 ഭരണത്തിൽ പട്ടിണി കിടക്കുന്നവരില്ലല്ലോ മന്ത്രി സാറെ’ എന്നാണ് രാഹുലിന്റെ പരിഹാസം.
കാര്യവട്ടം ഏകദിനത്തിലെ നികുതി വിഷയത്തില്‍ അധിക്ഷേപ പരാമര്‍ശവുമായി കായികമന്ത്രി വി.അബ്ദുറഹ്മാൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നികുതി കുറയ്ക്കാനാവില്ലെന്നും പട്ടിണികിടക്കുന്നവര്‍ ആരും കളികാണാന്‍ വരേണ്ടെന്നും അബ്ദുറഹിമാന്‍ പ്രതികരിച്ചു. സംഘാടകര്‍ അമിതലാഭം എടുക്കാതിരിക്കാനാണ് നികുതി കുറയ്ക്കാത്തതെന്നും മന്ത്രി പറഞ്ഞിരുന്നു.