ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ എംബിബിഎസ് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ. അവസാന വർഷ വിദ്യാർഥി രാഹുൽ രാജിനെയാണ്(21) തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കണ്ണൂർ സ്വദേശിയാണ് രാഹുൽ രാജ്. ഹോസ്റ്റൽമുറിയിലാണ് രാഹുലിന്റെ മൃതദേഹം ലഭിച്ചത്. ആത്മഹത്യാക്കുറിപ്പും സമീപത്ത് നിന്ന് കിട്ടിയിട്ടുണ്ട്.