എ.കെ.ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു
മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു. ആന്റണിയുടെ ഭാര്യ എലിസബത്തിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് ആന്റണിയടക്കമുള്ള കുടുംബാംഗങ്ങൾ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
മകൻ അനിൽ കെ.ആന്റണിയാണ് ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ച കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.