മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം വൈകിട്ട് ആറിന്
മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനം വൈകിട്ട് ആറിന്. സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തിരിക്കുന്നത്.
അതേസമയം മന്ത്രിമാരെ പിന്‍വലിക്കുമെന്ന ഗവര്‍ണറുടെ ഭീഷണിയെ ഗൗരവമായി നേരിടാനാണ് സി.പി.ഐ.എം തീരുമാനം. ബില്ലുകള്‍ പിടിച്ചു വെച്ചിരിക്കുന്ന ഗവര്‍ണറുടെ നിലപാട് സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായി ഭരണസ്തംഭനം ഉണ്ടാക്കാനാണോയെന്നും സിപിഐഎം സംശയിക്കുന്നുണ്ട്.
ഗവര്‍ണര്‍ക്കെതിരെ നിലപാട് കടുപ്പിക്കണമെന്നാവശ്യം മുന്നണിക്കുള്ളില്‍ നിന്ന് തന്നെ ഉയരുന്നുണ്ട്.