ഇടുക്കി ഡാം നാളെ തുറക്കും
ഇടുക്കിഡാം നാളെ തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. നാളെ രാവിലെ 11 മണിക്കാണ് ഡാം തുറക്കുക. ഡാമിന്‍റെ രണ്ട് ഷട്ടറുകളാണ് തുറക്കുന്നത്. ഷട്ടറുകള്‍ 100 സെ.മീ ഉയർത്തും. ഒരു ലക്ഷം ലിറ്റര്‍ വെള്ളം സെക്കന്‍റില്‍ പുറത്തുവിടും. ഉന്നതതല യോഗത്തിലാണ് ഡാം തുറക്കാന്‍ തീരുമാനമായത്. ഡാമിന് സമീപത്തുള്ള 64 കുടുംബങ്ങളെ മാറ്റി പാർപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ നടപടി ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പുനരധിവാസം, സുരക്ഷ എന്നിവ ഉറപ്പാക്കും. മുമ്പുണ്ടായ പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഡാം ഇപ്പോൾ തുറക്കുന്നത് എന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.