വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ നാളെ തുറക്കും
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചിട്ട ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ നാളെ തുറക്കും. ഇതിനായുള്ള ഒരുക്കത്തിലാണ് കേന്ദ്രങ്ങളെല്ലാം. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനുകീഴില്‍ വരുന്ന 10 കേന്ദ്രങ്ങളാണ് നാളെ തുറക്കുക. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുക.
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചിട്ട ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ഏഴുമാസങ്ങള്‍ക്ക് ശേഷം നാളെ തുറക്കുന്നത്. ലോക്ക് ഡൗണ്‍ ഇളവ് പ്രഖ്യാപിക്കു ന്നതിന്റെ ഭാഗമായാണ് വിനോദ സഞ്ചാരകേന്ദ്രങ്ങളും മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കുന്നത്.
ഇതിനായി കേന്ദ്രങ്ങളില്‍ അറ്റകുറ്റ പണികളും വൃത്തി യാക്കലും നടക്കുകയാണ്. ഡിറ്റിപിസിക്ക് കീഴില്‍ വരുന്ന പത്ത് കേന്ദ്രങ്ങളാണ് നാളെ തുറക്കുന്നത്. ഇതില്‍ സുല്‍ത്താന്‍ ബത്തേരി ടൗണ്‍സ്‌ക്വയര്‍, എടക്കല്‍ ഗുഹ, പൂക്കോട് തടാകം, മാവിലാംതോട് പഴശ്ശി സ്മാരകം, ചീങ്ങേരി സാഹസിക കേന്ദ്രം തുടങ്ങിയവയാണ് നാളെ തുറക്കുന്നത്.
- ഇതില്‍ ചിങ്ങേരി സാഹസിക കേന്ദ്രത്തില്‍ 400 പേരെയും പൂക്കോട്, എടക്കല്‍ എന്നിവിടങ്ങളില്‍ 100 പേരെ വീതവും, മാവിലാം തോട് പഴശ്ശിസ്മാരകത്തില്‍ 150 പേരെയും, മറ്റിടങ്ങളില് 50 പേരെവീതവുമാണ് ഒരേസമയം പ്രവേശി പ്പിക്കുക. അമ്പലവയല്‍ ഹെറിറ്റേജ് മ്യൂസിയും, കാന്തന്‍പാറ വെള്ളച്ചാട്ടം എന്നിവ രണ്ടാംഘട്ടത്തിലാണ് തുറക്കുക.